അത്തോളി: രാഹുൽ ഗാന്ധിയെ
വധിക്കുമെന്ന് ബി.ജെ പി നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്തോളിയിൽ പ്രതിഷേധ പ്രകടനം നടത്തി. ചാനൽ ചർച്ചക്കിടെ ബി.ജെ.പി പ്രതിനിധി പ്രിൻ്റു മഹാദേവ് ആണ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണിയുയർത്തിയത്. ഈ വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരുന്നു.
മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്, ബിന്ദു രാജൻ, വി.കെ രമേശ് ബാബു,
ഇയ്യാങ്കണ്ടി മുഹമ്മദ്, ജൈസൽ അത്തോളി,
ഷീബ രാമചന്ദ്രൻ ,അജിത് കുമാർ കരുമുണ്ടേരി, കെ.പി ഹരിദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.
