അത്തോളി: സി.പിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു. കൊങ്ങന്നുർ ആനപ്പാറയിൽ നടന്ന അനുസ്മരണ പൊതുയോഗം സി.പി. എം അത്തോളി ലോക്കൽ സെക്രട്ടറി പി.എം ഷാജി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട രംഗത്തുൾപ്പെടെ രാഷ്ട്രീയ സംസ്കാരിക രംഗത്ത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുദ്ര പതിപിച്ച പ്രവർത്തനമായിരുന്നു സീതാറാം യെച്ചുരിയുടേതെന്ന് അദ്ദേഹം പറഞ്ഞു. മതേതര മൂല്യങ്ങൾ ഉയത്തിപ്പിടിച്ച സീതാറാം കറകളഞ്ഞ പൊതു പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്ത് മാതൃകയായി. യെച്ചൂരിയുടെ മരണത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്റ്റു നയങ്ങൾക്കെതിരെ ബഹുജന കൂട്ടായ്മ ഉയർത്തി കൊണ്ടുവന്നതിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ പ്രവർത്തനത്തിലും സീതാറാം യെച്ചൂരി നിർണ്ണായക പങ്ക് വഹിച്ചതായി അനുസ്മരണ പ്രഭാഷണം നടത്തിയ എം.ജയകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
മതേതര പാർട്ടികളുടെ ഐക്യം രൂപപ്പെടുത്തി ഇന്ത്യാ മുന്നണിയുടെ രൂപികരണത്തിന് നെടുംതൂണായി പ്രവർത്തിച്ചത് സീതാറാം യെച്ചൂരിയായിരുന്നുവെന്നും ജയകൃഷ്ണൻ അനുസ്മരിച്ചു.

അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നാലര വർഷത്തെ യു.ഡി.എഫ് ഭരണം പ്രാദേശിക വികസന രംഗത്ത് അത്തോളിയെ പിന്നോട്ടടിപ്പിച്ചതായി പ്രദീപൻ കൊങ്ങന്നൂർ പറഞ്ഞു. അധികാരത്തിലെത്താൻ ജനങ്ങൾക്ക് നൽകിയ 29 വാഗ്ദാനങ്ങളിൽ ഒന്നു പോലും നടപ്പാക്കിയില്ല. അഗതികളുടെ പെൻഷൻ നഷ്ടപ്പെടുത്തി, അതിദരിദ്രർക്കും അഗതി ആശ്രയ വിഭാഗത്തിനും ക്ഷയരോഗികൾക്കും ഭക്ഷണം നൽകിയില്ല. അഴിമതിയും സ്വജന പക്ഷപാതവും വഴി പൊതുമരാമത്ത് പണികളിൽ വ്യാപക ക്രമക്കേടുകളുമാണ് നടക്കുന്നത്. വികസനത്തിനായി സർക്കാർ അനുവദിച്ച കോടി കണക്കിന് രൂപ ഭരണസമിതി നഷ്ടപ്പെടുത്തിയെന്നും പ്രദീപൻ ചൂണ്ടിക്കാട്ടി. കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. രജിത സ്വാഗതം പറഞ്ഞു.
