മലയാളി മോഡൽ ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ. ആരാധ്യയാണ് രാം ഗോപാലിനൊപ്പമുള്ള ദൃശ്യം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിട്ടുള്ളത്. ഈ പിറന്നാൾ അവിസ്മരണീയമാക്കിയതിന് നന്ദി റാം എന്ന് ആരാധ്യ കുറിച്ചു. രാം ഗോപാൽ വർമ്മയുടെ സാരി എന്ന പുതിയ ചിത്രത്തിലെ നായികയാണ് ആരാധ്യ. അദ്ദേഹത്തിൻ്റെ ഹൈദരബാദിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സാരി പ്രദർശനത്തിനെത്തുമെന്ന് പിറന്നാൾ ഫോട്ടോ പങ്കുവെച്ചു കൊണ്ട് രാം ഗോപാൽ വർമ്മ അറിയിച്ചു.

