ചൈനയുടെ ആണവ അന്തർവാഹിനി കടലിൽ മുങ്ങിയതായി അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മെയ് മുതൽ ജൂൺ വരെയുള്ള മാസത്തിനിടയിൽ ഒരു തുറമുഖത്തിനടുത്താണ് അന്തർവാഹിനി മുങ്ങിയതെന്ന് ഇദ്ദേഹം പറയുന്നു. വോൾ സ്ട്രീറ്റ് ജേണലാണ് വിവരം ആദ്യം പുറത്തുവിട്ടത്. സൈനിക ശേഷി വർദ്ധിപ്പിക്കുന്ന ചൈനയുടെ പരിശ്രമങ്ങൾക്ക് വൻ തിരിച്ചടിയാണിത്.
