അത്തോളി : അത്തോളി എക്സ് സർവീസ്മെൻ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി സൊസൈറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികർക്ക് ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സ്മൃതി യാത്ര നടത്തി. അത്തോളി അത്താണിയിൽ നിന്നും തുടങ്ങി കൊടക്കല്ല് അങ്ങാടിയിൽ സമാപിച്ചു.
സൊസൈറ്റി പ്രസിഡൻ്റ് ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങിൽ
ചന്തുക്കുട്ടി, രമേശ് പൊയിലിൽ, സൗമിനി കെ. ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
സെക്രട്ടറി അനിൽ കുമാർ സ്വാഗതവും, ട്രഷറർ ആർ. കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു

ഇച്ഛാശക്തിയുടെയും, സമർപ്പണത്തിൻ്റെയും, ബലിദാനത്തിൻ്റെയും ഉത്തമ ഉദാഹരണമാണ് കാർഗിൽ യുദ്ധത്തിലൂടെ ഇന്ത്യൻ സായുധ സേന രാജ്യത്തിന് സമർപ്പിച്ചതെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു
