അത്തോളി: അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
സ്കില് ടു വെഞ്ച്വർ, ക്രിയേറ്റീവ് കോർണർ എന്നീ പദ്ധതികൾ ആരംഭിച്ചു.
സമഗ്ര ശിക്ഷാ കേരളം ‘സ്റ്റാർസ്’ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പദ്ധതി പ്രകാരം
വി എച്ച് എസ് ഇ വിഭാഗം ഫാഷൻ ഡിസൈനിങ് കോഴ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ഉത്പന്നങ്ങൾ നിർമ്മിക്കും. ഇങ്ങനെ ഉല്പാദിപ്പിച്ചെടുക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയും ചെയ്യും.

വിദ്യാർത്ഥികളിൽ സംരംഭകത്വവും സമ്പാദ്യശീലവുംവളർത്തി എടുക്കുകഎന്ന ലക്ഷ്യത്തോടെയാണ് ഡിസൈനേഴ്സ് ഡെൻ എന്ന പേരിലുള്ള സ്കിൽ ടു വെഞ്ച്വർ പദ്ധതി ആരംഭിക്കുന്നത്. സ്കൂളിലെ യുപി വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി ആരംഭിച്ച ക്രിയേറ്റീവ് കോർണർ വിദ്യാർത്ഥികളിൽ ചെറുപ്രായത്തിൽ തന്നെ ശാസ്ത്രബോധവും സ്വയം പര്യാപ്തതയും വളർത്തി സൃഷ്ടിപരമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകും.

അത്തോളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എച്ച് എസ് എസ് പ്രിൻസിപ്പാൾ മീന കെ കെ സ്വാഗതം പറഞ്ഞു. പന്തലായനി ബി പി സി മധുസൂദനൻ എം പദ്ധതി വിശദീകരണം നടത്തി. വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഫൈസൽ കെ പി , സ്കൂൾ ഹെഡ്മിസ്ട്രസ് സുനു പ്രവീൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

പിടിഎ പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ, എം പി ടി എ പ്രസിഡന്റ് ശാന്തി മാവീട്ടിൽ, പിടിഎ വൈസ് പ്രസിഡണ്ട് ഹൈദർ കൊളക്കാട്,സ്റ്റാഫ് സെക്രട്ടറി സജ്ന എം പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സബ് ജൂനിയർ ബോയ്സ് അന്തർജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ജേതാക്കളായ വിദ്യാർത്ഥികൾക്ക് സ്കൂൾ പിടിഎയും അത്തോളി ജംഗ്ഷൻ കൂട്ടായ്മയും ചേർന്ന് ഉപഹാരം സമർപ്പിച്ചു. സ്കിൽ ടു വെഞ്ച്വർ നോഡൽ ഓഫീസർ നദീറ കുരിക്കൾ നന്ദി പറഞ്ഞു.
