കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ കാർഷിക പദ്ധതികൾ ബ്ലോക്ക് തല കർഷക സഭയിൽ അവതരിപ്പിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ബ്ലോക്ക് തല കർഷക സഭ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് കൊയിലാണ്ടി താലൂക്ക് കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ ജീവനന്ദൻ അധ്യക്ഷത വഹിച്ചു. 2025-26 വർഷത്തെ കൃഷി വകുപ്പ് പദ്ധതികൾ അരിക്കുളം കൃഷി ഓഫീസർ അമൻ അവതരിപ്പിച്ചു. വിവിധ പദ്ധതികൾ എം.സൂരജും ധന്യയും വിശദീകരിച്ചു. കർഷക സഭ പഞ്ചായത്ത്തല റിപ്പോർട്ട് അവതരണവും നടന്നു. മൂടാടി കൃഷി ഓഫീസർ പി ഫൗസിയ സ്വാഗതവും കൊയിലാണ്ടി കൃഷി ഓഫിസർ ഷംസീദ നന്ദിയും പറഞ്ഞു.
