അത്തോളി : സപ്ളൈക്കോയുടെ ഓണസമ്മാനമായി സമൃദ്ധി കിറ്റ്. അരി, പഞ്ചസാര, പരിപ്പ്, നെയ്യ്, പായസം മിക്സ്, ആട്ട, പുട്ടുപൊടി, അച്ചാർ, ചായപ്പൊടി തുടങ്ങി 19 ഇനങ്ങളടങ്ങിയ കിറ്റ് 1000 രൂപയ്ക്ക് ലഭിക്കും. 1225 രൂപയാണ് ഇതിൻ്റെ യഥാർത്ഥ വില. 10 ഇനങ്ങളടങ്ങിയ മിനി സമൃദ്ധി കിറ്റും ലഭ്യമാണ്. ഇതിൽ 11 ഇനങ്ങൾ ഉണ്ടാവും. സമൃദ്ധി കിറ്റിൽ അരി 5 കിലോ ഉണ്ടാവും. മിനി സമൃദ്ധി കിറ്റിൽ അരി മൂന്ന് കിലോയാണ് ഉണ്ടാവുക. 625 രൂപ വിലയുള്ള മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്ക് ലഭ്യമാവും. കിറ്റുകൾ മുൻകൂട്ടി ഓർഡർ ചെയ്യേണ്ടതുള്ളതിനാൽ ആവശ്യമുള്ളവർ
8921928863 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സപ്ളൈക്കോ അത്തോളി ഷോറൂം അധികൃതർ അറിയിച്ചു
