കുമുള്ളി: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് മൊടക്കല്ലൂർ മേഖലാ കൺവെൻഷൻ കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാലയിൽ സുരക്ഷ ജില്ലാ കൺവീനർ സി.പി ആനന്ദൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ആർ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് റിപ്പോർട്ടും ട്രഷറർ അഖിലേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചന്ദ്രൻ പൊയിലിൽ, സബീഷ് മൊടക്കല്ലൂർ, അഖിൽ കൂമുള്ളി എന്നിവർ സംസാരിച്ചു.

ഭാരവാഹികള്‍- സുധീഷ് അടുവാട് (പ്രസിഡണ്ട്) ആർ ബാബു കൂമുള്ളി (സെക്രട്ടറി) അഖിലേഷ് പൊയിലിൽ ( ട്രഷറർ)
