ബാലുശ്ശേരി : കേരളത്തിലെ നാടകപ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ ബാലുശ്ശേരി മേഖല മെമ്പർഷിപ്പ് കാമ്പയിനിന് തുടക്കമായി. നാടക് സംസ്ഥാന കമ്മിറ്റി അംഗം തങ്കയം ശശികുമാർ ഉൽഘാടനം ചെയ്തു.
പ്രശസ്ത നാടക,സിനിമ അഭിനേത്രി സരസ ബാലുശ്ശേരിയുടെ മെമ്പർഷിപ്പ് പ്രമുഖ നാടകകൃത്ത് എം കെ രവിവർമ്മ പുതുക്കി നൽകി. ജില്ല കമ്മിറ്റി അംഗം ബിജു രാജഗിരി, മേഖല സെക്രട്ടറി സുനിൽ കൂമുള്ളി, പ്രസിഡണ്ട് എൻ പ്രകാശൻ, വേലായുധൻ വിക്ടറി എന്നിവർ മെമ്പർഷിപ്പ് വിതരണം ചെയ്തു. മെമ്പർഷിപ്പ് കാമ്പയിൻ കാലത്ത് അംഗത്വമെടുക്കാനാഗ്രഹിക്കുന്നവർക്ക് താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ബന്ധപ്പെടേണ്ട വ്യക്തികളും ഫോൺ നമ്പറുകളും: സുനിൽ കുമുള്ളി – 9746720801, എൻ.പ്രകാശൻ -9847355506, അജുലാൽ- 9946916853
