തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പെര്‍മിറ്റ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചെയര്‍പേഴ്സണുമായ കെ ടി പ്രമീള നിര്‍വഹിച്ചു. പഞ്ചായത്ത് പരിധിയിലെ പുറക്കാട്ടിരി, കച്ചേരി, പറമ്പത്ത്, അണ്ടിക്കോട്, അന്നശ്ശേരി, എടക്കര, പട്ടര്പ്പലം എന്നിവിടങ്ങളിലെ സ്റ്റാന്‍ഡ് പെര്‍മിറ്റും 143 ഓട്ടോറിക്ഷകള്‍ക്ക് സ്റ്റാന്‍ഡ് പെര്‍മിറ്റ് നമ്പറുമാണ് അനുവദിച്ചത്.
ഓട്ടോയില്‍നിന്നും വീണുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്കിയ ഓട്ടോ തൊഴിലാളികളായ ചന്ദ്രന്, പ്രവീണ്‍ കുമാര്‍, രഞ്ജിത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തലക്കുളത്തൂര്‍ മിയാമി ഓഡിറ്റോറിയത്തില്‍ നടന്നചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് അനില്‍ കോരാമ്പ്ര, മെമ്പര്‍ കെ പി ഗിരിജ, ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ അതുല്‍, തൊഴിലാളി സംഘടനാ നേതാക്കളായ എന്‍ ടി അബ്ദുള്ള, സത്യന്, കെ ജയാനന്ദന്, രാജേഷ്, ടി കെ വിജയന് എന്നിവര്‍ സംസാരിച്ചു
