അത്തോളി :- അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. അത്തോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സന്ദീപ് ക്ലാസെടുത്തു. സബ് ഇൻസ്പെക്ടർ അനന്തകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ ലിജി, പി.ടി.എ പ്രസിഡണ്ട് അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.
കോമള ടീച്ചർ സ്വാഗതവും സെക്രട്ടറി ഇസ്മായിൽ നന്ദിയും പറഞ്ഞു. കുട്ടികളുടെ സംശയനിവാരണത്തോടെയാണ് ക്ലാസുകൾ അവസാനിച്ചത്
