അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രാ വിമാനം തകര്‍ന്നുവീണ് വൻ ദുരന്തം. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നന്നതിനിടെയാണ് യാത്രാവിമാനം തകര്‍ന്നുവീണത്. 242 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയരുന്നതിനിടെ വിമാനത്തിൻ്റെ പിൻഭാഗം മരത്തിനിടിച്ചാണ് അപകടം എന്നാണ് നിഗമനം. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. അപകടസ്ഥലത്തു നിന്ന് തീയും പുകയും ഉയരുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം പൂരോഗമിക്കുകയാണ്.

ഇന്ന് ( വ്യാഴം) ഉച്ചക്ക് ശേഷം 1.10നാണ് വിമാനം പറന്നുയര്‍ന്നത്. എയര്‍പോര്‍ട്ടിന് ഏകദേശം രണ്ടു കിലോമീറ്റർ അകലെ മേഖാനി നഗര്‍ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനമാണ് ദുരന്തത്തിൽ പെട്ടത്.
അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം.
230 യാത്രക്കാരും 2 പൈലറ്റും 10 കാബിൻ ക്രൂവുമാണ് വിമാനത്തിലുള്ളത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടതായി അറിയുന്നു.
