കോഴിക്കോട്: പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പാരഗൺ ’25 സംസ്ഥാന പുരസ്ക്കാരം പ്രശസ്ത ഗായകൻ ശാന്തൻ മുണ്ടോത്ത് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിൽ നിന്ന് ഏറ്റുവാങ്ങി.
ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് അവാർഡ്. പാരഗൺ വത്സൻ സരസ്വതി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കഴിഞ്ഞ കാൽനൂറ്റാണ്ടായി
അവാർഡ് നൽകി വരുന്നു.
നാല് പതിറ്റാണ്ടിലേറെകാലമായി കലാ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന പ്രതിഭയാണ് പിന്നണി ഗായകൻ ശാന്തൻ മുണ്ടോത്ത്.

കോഴിക്കോട് പ്രൊവിഡൻസ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ 10001രൂപയും പ്രശസ്തി പത്രവും ശാന്തൻ മുണ്ടോത്തിന് നൽകി.
എഴുത്തുകാരൻ യു കെ കുമാരൻ, പാരഗൺ സ്റ്റോറൻ്റ് ഉടമ സുമേഷ് ഗോവിന്ദ് എന്നിവർ പങ്കെടുത്തു.
