അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച നൈപുണി വികസന കേന്ദ്രം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയുടെ അറിവും നൈപുണ്യവും നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്റ്റാര്‍സ്, സമഗ്രശിക്ഷ കേരളം എന്നിവ സംയുക്തമായാണ് സൗജന്യ നൈപുണി വികസന കേന്ദ്രം ആരംഭിച്ചത്. അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്, ജി എസ് ടി അസിസ്റ്റന്റ് എന്നീ കോഴ്സുകളാണ് ആരംഭിച്ചത്.

സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന് അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയായി. എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ വി ടി ഷീബ, പന്തലായനി ബിപിസിഎം മധുസൂദനന്, ഷീബ രാമചന്ദ്രന്, സന്ദീപ് നാല് പുരക്കല്‍, ശാന്തി മാവീട്ടില്‍, പ്രിന്‍സിപ്പല്‍ കെ കെ മീന, എസ് ഡി സി കോര്‍ഡിനേറ്റര്‍ ഹെന്ന ഉനൈസ് എന്നിവര്‍ സംസാരിച്ചു
