അത്തോളി: അത്തോളി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ക്രിയേറ്റീവ് കോർണറിൽ എൽഇഡി ബൾബ് നിർമ്മാണ ശില്പശാല നടന്നു.
പന്തലായനി ബിപിസി മധുസൂദനൻ എം ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡൻറ് ശ്രീ സന്ദീപ് കുമാർ നാലുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുനു, ശാന്തി മാവീട്ടിൽ (എം പി ടി എ പ്രസിഡൻറ്), വികാസ് (BRC ട്രെയിനർ ) , സജ്ന എം.പി (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപിക മെഹ്ജബിയുടെ നേതൃത്വത്തിലാണ് ശിൽപശാല നടത്തിയത്.
വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം യുപി വിദ്യാർഥികളിൽ സൃഷ്ടിക്കുക, നൈപുണ്യവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്രിയേറ്റീവ് കോർണറുകൾ സ്കൂളുകളിൽ സ്ഥാപിച്ചത്.സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിലൂടെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെയാണ് ക്ലാസ്മുറികൾ സ്ഥാപിച്ചത്. ഈ അധ്യയന വർഷം ക്രിയേറ്റീവ് കോർണറിൽ വെച്ച് തുണിസഞ്ചി നിർമാണം, കേക്ക് മേക്കിംഗ്, ഫാബ്രിക് പെയിൻ്റിംഗ്, ഹാൻഡ് എംബ്രോയിഡറി, ഫോം ബോർഡ് ഉപയോഗിച്ച് വിവിധ ആകൃതിയിലുള്ള ടേബിൾ നിർമാണം, വയറിംഗ്, പ്ലംബ്ബിംഗ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്കായി പരിശീലനം നൽകുകയുണ്ടായി.
