അത്തോളി: അത്തോളി അങ്ങാടിയിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗത തടസത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി അത്തോളി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം അൽ അഹ്സ കോംപ്ലക്സ് ഹാളിൽ ജില്ലാ ട്രഷറർ ഗഫൂർ രാജധാനി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പിഎം ജമാൽ റിപ്പോർട്ടും പി കെ മുഹമ്മദ് വരവ് ചെലവ് കണക്കും, ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ആർ രഘുത്തമൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മനോജ് പനങ്കൂറ സമ്മേളത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എ എം ജാഫർ സ്വാഗതവും പി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
കെ ബഷീർ ( പ്രസിഡൻ്റ്) , വി പി ബാലകൃഷ്ണൻ, പി ആർ ഷീബ (വൈസ് പ്രസിഡണ്ട്) , പി എം ജമാൽ (സെക്രട്ടറി ),ബിജോ, എ എം ജാഫർ ,സഹൽ മുഹമ്മദ് (ജോയിൻ സെക്രട്ടമാർ) എന്നിവർ ഭാരവാഹികളായി 15 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു.

