അത്തോളി : അത്തോളി ഗ്രാമപഞ്ചായത്ത് ഉമ്മൻചാണ്ടി ബഡ്സ് സ്കൂളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച അടിസ്ഥാന വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
എം.ജയകൃഷ്ണൻ നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തഫാന റിജാഷ് അധ്യക്ഷത വഹിച്ചു. ടെലിവിഷൻ, റെഫ്രിജറേറ്റർ, കമ്പ്യൂട്ടർ, യു പി എസ് , പ്രിൻ്റർ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവയാണ് നൽകിയത്.
വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, സെക്രട്ടറി ടി. അനിൽ കുമാർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അനിൽകുമാർ, അംഗനവാടി ടീച്ചർ ഇന്ദിര, യു.ജഫ്നിത എന്നിവർ സന്നിഹിതരായി.
വാർഡ് മെമ്പർ ഷീബ പിലാത്തോട്ടത്തിൽ സ്വാഗതവും അധ്യാപിക അഞ്ജലി കൃഷ്ണ നന്ദിയും പറഞ്ഞു.

