അത്തോളി: സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള അത്തോളി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 13ന് അത്തോളി ലക്സ്മോർ കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30 ന്
അഡ്വ.കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉൽഘാടനം ചെയ്യും. പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും.
ഐ.എസ്.ഒ അംഗീകാരം നേടിയ സി.ഡി. എസിനെയും , ഹരിത കർമസേനയേയും, വിവിധ മേഖലകളിൽ അംഗീകാരം നേടിയവരേയും ചടങ്ങിൽ ആദരിക്കും. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കൂട്ടായ്മയും നടക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ ഉൾപ്പെടെ ഇനി ആവശ്യമുള്ള വികസനം സംബന്ധിച്ച് പൊതുജനാഭിപ്രായം ശേഖരിക്കുന്നതിനുള്ള ഓപ്പൺ ഫോറവും വികസന സദസ്സിൽ നടക്കും.
എ.എം. വേലായുധൻ ചെയമാനും പഞ്ചായത്ത് സെക്രടറി ടി. അനിൽകുമാർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് മെംബർ സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ബിന്ദു മഠത്തിൽ, സുധ കാപ്പിൽ, ഷീബ ശ്രീധരൻ, ഗ്രാമപഞ്ചായത്ത് മെംബർ എ.എം. വേലായുധൻ, സി.ഡി.എസ് ചെയർ പേഴ്സൺ വിജില സന്തോഷ്, പി.എം. ഷാജി, വി. ബീരാൻ, സി.എം. സത്യൻ, കെ.കെ. അബ്ദുൾ ലത്തീഫ്, ടി.കെ. കരുണാകരൻ, ഗണേശൻ തെക്കേടത്ത്, കൃഷ്ണൻ മണാട്ട് എന്നിവർ സംസാരിക്കും. സെക്രട്ടറി ടി. അനിൽ കുമാർ സ്വാഗതവും അസി. സെക്രട്ടറി മനോജ് കുമാർ നന്ദിയും പറയും.
