പന്തലായനി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജന കലോത്സവം ‘സുവർണം’ അകലാപ്പുഴ ലേക്ക് വ്യൂ പാലസിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഷീബ മലയിൽ (ചെങ്ങോട്ടുകാവ്), സുഗതൻ മാസ്റ്റർ (അരിക്കുളം), ചൈത്ര വിജയൻ (വൈസ് പ്രസിഡന്റ്), ജീവാനന്ദൻ മാസ്റ്റർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), കെ. അഭിനീഷ് (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) എന്നിവർ ആശംസ അർപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സോമൻ സ്വാഗതവും അനിത കെഎം നന്ദിയും പറഞ്ഞു.

ചേങ്ങോട്ടുകാവ്, അത്തോളി, അരിക്കുളം, മൂടാടി തുടങ്ങിയ പഞ്ചായത്തുകളിലെ മുതിർന്ന പൗരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കലാപരിപാടികൾക്ക് ശേഷം അകലാപ്പുഴയിൽ ബോട്ടിംഗ് നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങ് ബോട്ടിംഗോടെ സമാപിച്ചു. ബ്ലോക്ക് അംഗങ്ങളും ഐ.സി.ഡി. എസ് ജീവനക്കാരും പഞ്ചായത്ത് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
