വേളൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ മല്‍സ്യ സഞ്ചാരി പദ്ധതിക്ക് അത്തോളിയിൽ തുടക്കമായി. മത്സ്യകൃഷി മേഖലക്കും ഗ്രാമീണ ടൂറിസത്തിനും പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി.
മത്സ്യബന്ധന രംഗത്തെ പുതുമകളും ഗ്രാമങ്ങളിലെ വിനോദസഞ്ചാര സാധ്യതകളും കൂടി ചേര്‍ന്ന് നാട്ടിന്‍പുറത്ത് ഇരട്ട വരുമാന മാതൃക സൃഷ്ടിക്കപ്പെടുന്നതാണ് പദ്ധതി.
വേളൂര്‍ വൈശാഖ് അക്വാഫാം യൂണിറ്റിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.പി. ജമീല നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന് റസ്റ്റോറന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ് അധ്യക്ഷയായി. ഉത്തരമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി.കെ.സുധീര്‍കിഷന്‍ മുഖ്യാതിഥിയായി.

ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് കോഴിക്കോട് അനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, വികസന കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷീബ രാമ ചന്ദ്രന്, വാര്‍ഡ് മെമ്പര്‍മാരായ സന്ദീപ് നാലുപുരക്കല്‍, ഷിജു
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.സുനീര്‍, കെ.എ.എഫ്.എഫ് സംസ്ഥാന സെക്രട്ടറി കെ.എക്സ് സെബാസ്റ്റ്യന്‍, കെ.എ.എഫ്.എഫ് ജില്ലാ പ്രസിഡന്റ് സി.എം.ജീവന്, എഫ്.ഇ.ഒ ആതിര കൊയിലാണ്ടി, പ്രവീണ്‍രാജ് സംസാരിച്ചു. പ്രാദേശിക മത്സ്യ തൊഴിലാളികള്‍, കര്‍ഷകര്‍, സഹകരണ സംഘ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
