വാകയാട് : ഫിനിക്സ് ഗ്രാമീണ വായനശാലയിൽ വായന പക്ഷാ ചരണത്തിന്റെ ഭാഗമായി അഖിൽ പി ധർമജന്റെ റാം കെയർ ഓഫ് ആനന്ദി എന്ന പുസ്തകം ചർച്ച ചെയ്തു. പരിപാടി ജില്ലാ ലൈബ്രറി കൌൺസിൽ അഗം പ്രകാശ് വർമ ഉൽഘാടനം ചെയ്തു.
പ്രേമലതാ ടീച്ചർ പുസ്തക അവതരണം നടത്തി.
സെക്രട്ടറി ജിബിഷ് കെ.കെ സ്വാഗതം പറഞ്ഞു പ്രസിഡന്റ് മനോജ്കുമാർ. ടി. വി. അധ്യക്ഷത വഹിച്ചു.
എൻ. കെ. സുധാകരൻ മാസ്റ്റർ, ഷാജി എസ്, ഷംന, രാജൻ പി. കെ., കൃഷ്ണപ്രിയ, സുബീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

