അത്തോളി : അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉയരെ’26 എന്ന പേരിൽ
വിജയോത്സവം നടത്തി. പ്രിൻസിപ്പൽ മീന കെ കെ ഉദ്ഘാടനം ചെയ്തു.
വൊക്കാഡോ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂഷൻ ഫൗണ്ടർ സഞ്ജയ് ശിവം എസ് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സുനു വി ആർ, പി ടി എ പ്രസിഡണ്ട് സന്ദീപ് നാലുപുരയ്ക്കൽ, ശാന്തി മാവീട്ടിൽ, ലസിത ടീച്ചർ, സാബിറ ടീച്ചർ, ശ്രീലേഖ ടീച്ചർ, ഫെബിനാസ് കെ കെ . എന്നിവർ സംസാരിച്ചു. സഞ്ജയ് ശിവം നയിച്ച “ദ സ്കോർ സ്റ്റാർട്ട് ഇൻ യുവർ മൈൻഡ്” എന്ന വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസും നടന്നു.
