അത്തോളി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന അഖില കേരള വായനോത്സവത്തിൻ്റെ ഭാഗമായി തീരം ഗ്രന്ഥാലയം തോരായി വായന മത്സരം സംഘടിപ്പിച്ചു.16 വയസ്സ് മുതൽ 25 വയസ്സുവരെയും 26 വയസ്സുമുതലുള്ളവർക്കുമായാണ് ഗ്രന്ഥശാലാതല മത്സരം നടത്തിയത്. ലൈബ്രറി കൗൺസിൽ നിർദ്ദേശിച്ച അഞ്ച് പുസ്തകങ്ങളിൽ നിന്ന് 30 മാർക്കിൻ്റെ എഴത്തുപരീക്ഷയും 30 മാർക്കിൻ്റെ പൊതു വിഞ്ജാന ക്വിസുമായിട്ടാണ് മത്സരം നടന്നത്.

ഒന്നാം സ്ഥാനം നേടിയവരെ താലൂക്ക് തലത്തിലേക്ക് തെരഞ്ഞെടുത്തു. വിഭാഗം ഒന്നിൽ എയ്ഷാ ദിയ ഡി ഒന്നാം സ്ഥാനവും, അളക എ രണ്ടാം സ്ഥാനവും, ആദിൽ കെ ടി മൂന്നാം സ്ഥാനവും നേടി. വിഭാഗം രണ്ടിൽ ശശി എൻ വി ഒന്നാം സ്ഥാനവും, ഗീത ആര്യാടത്ത് രണ്ടാം സ്ഥാനവും ശകുന്തള ടി എം, ജിംഷി ടി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വായന മത്സരം റംഷാദ് മാസ്റ്റർ നിയന്ത്രിച്ചു. ദിലീഷ് കുമാർ ഡി, ഷിബേജ് എസ് എൻ, അശോക് കുമാർ എ, കുഞ്ഞായൻകുട്ടി പി പി, ബഷീർ കെ സി, മോഹനൻ എൻ വി, ശകുന്തള കുനിയിൽ എന്നിവർ നേതൃത്വം നൽകി
