കോഴിക്കോട് : ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലും വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലും വെറ്ററിനറി ഡോക്ടര്‍മാരുടെ സഹായത്തിനായി 89 ദിവസത്തേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ നിയമിക്കും. യോഗ്യത: പത്താം ക്ലാസ് പാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് നിയമനത്തിന്
മെയ് 14ന് രാവിലെ 11 നും ബ്ലോക്ക് കേന്ദ്രങ്ങളിലെ നിയമനത്തിന് അന്നുതന്നെ ഉച്ചക്ക് രണ്ടിനും ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 0495 2768075.
ലബോറട്ടറി ടെക്നീഷ്യന് നിയമനം
കോഴിക്കോട് : കോഴിക്കോട്മെ ഡിക്കല്‍ കോളേജില്‍ കേന്ദ്ര പദ്ധതിയിലേക്ക് കരാറില്‍ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: ബി.എസ്.സി എല്‍.എല്‍.ടി, അക്കാദമിക സ്ഥാപനങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റില്‍ പ്രവൃത്തി പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. മെയ് 14ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2350216, 2350200.

