അത്തോളി: വിദ്യാഭ്യാസം വെറും അറിവ് പകരൽ മാത്രമല്ല, മറിച്ച് മനുഷ്യനെ മൂല്യബോധമുള്ള വ്യക്തിയായി വളർത്തിയെടുക്കുന്ന വിശുദ്ധമായ പ്രക്രിയയുമാണെന്ന് കാപ്പാട് അൽഹുദ ഇസ്ലാമിക് കൾച്ചറൽ
എസ്റ്റാബ്ലിഷ്മെന്റ്
ആൻ്റ് ഐനുൽ ഹുദാ യതീംഖാന കമ്മിറ്റി ജനറൽ സിക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. കെ ബാവ പ്രസ്താവിച്ചു.
അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂളിൽ അധ്യാപക പരിശീലന കോഴ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നല്ല അധ്യാപകന് ഒരു വിദ്യാർത്ഥിയുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുമെന്നും, അതുകൊണ്ടുതന്നെ അധ്യാപക പരിശീലനം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലാഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സെക്രട്ടറി ഷരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രമുഖ ട്രെയിനർ കുഞ്ഞായിൻകുട്ടി മാസ്റ്റർ ചേലിയ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് അബ്ദുൽ കരീം, മദീന മഹമൂദ്, അബൂബക്കർ കാച്ചടിലോടി, ഫൈസൽ വളപ്പൂട്ട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കോമള ടീച്ചർ സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുനീർ പി.കെ നന്ദിയും രേഖപ്പെടുത്തി.

