അത്തോളി: അത്തോളി അങ്ങാടിയിൽ സംസ്ഥാന പാതക്ക് സമീപമുള്ള പറമ്പിൽ വയോധികൻ്റെ മൃതദേഹം കണ്ടെത്തി.
തിരുവങ്ങൂർ പകൽ വീട് അന്തേവാസി കാപ്പാട് കാക്കച്ചിക്കണ്ടി ദാറുൽ നഹീസ് വീട്ടിൽ അലവിയുടെ (74) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

കുനിയിൽക്കടവ് ജംഗ്ഷനിൽ ലോയൽ സൂപ്പർ മാർക്കറ്റിന് പിറക് വശം ആളൊഴിഞ്ഞ പറമ്പിലാണ് വൈകിട്ട് ആറുമണിയോടെ മൃതദേഹം കാണപ്പെട്ടത്. സമീപത്തെ വീട്ടുകാർ ദുർഗ്ഗന്ധം കാരണം സ്ഥലം പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അത്തോളി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പേരാമ്പ്ര ഡി വൈ എസ് പി . എൻ
സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ പ്രേംകുമാർ, എസ് ഐ എം സി മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും
