കണ്ണിപ്പൊയിൽ: വായനപക്ഷാചരണ സമാപനത്തിൻ്റെ ഭാഗമായി പി.കെ.കൃഷ്ണൻ മാസ്റ്റർ ലൈബ്രറി & വായനശാലയിൽ കെ. ദാമോദരൻ – ഐ.വി. ദാസ് അനുസ്മരണം നടത്തി. എം. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് എം.ടിയുടെ കാലം എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച നടന്നു. ശ്യാംജി, ശ്രീന എന്നിവർ നേതൃത്വം നൽകി. സി. സദാനന്ദൻ ആധ്യക്ഷത വഹിച്ചു. സുരഷ് അക്ഷരി സ്വാഗതം പറഞ്ഞു. രാജൻ, സുഗതകുമാരി എന്നിവർ ആശംസകളർപ്പിച്ചു.
സി.കെ ദിനേശൻ നന്ദി പ്രകാശിപ്പിച്ചു
