ഉള്ളിയേരി: കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാമപ്രഭ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നവീകരിച്ച റീട്ടെയില്‍ ഔട്ട്ലെറ്റ് ഉള്ളിയേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പി അബ്ദുല്‍ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാലുശ്ശേരി, കൊയിലാണ്ടി ബ്ലോക്കുകളിലെ ഫാം പ്ലാന്‍ കര്‍ഷകര്‍ ചേര്‍ന്നാണ് ഗ്രാമപ്രഭ രൂപീകരിച്ചത്. കര്‍ഷകരുടെ 65ഓളം മൂല്യവര്‍ധിത ഉല്പന്നങ്ങള് ലഭ്യമാകും.
കൃഷിവകുപ്പിന്റെ എസ്.എച്ച്.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപ്രഭ ആരംഭിക്കുന്ന നാല് മൂല്യവര്‍ധിത യൂണിറ്റുകള്‍ക്കുള്ള യന്ത്രങ്ങളും ചടങ്ങില്‍ കൈമാറി. മിനി ഫ്ളോര്‍മില്‍ യൂണിറ്റ്, തേന്‍ മൂല്യവര്‍ധിത യൂണിറ്റ്, പഴം പച്ചക്കറി ഡ്രൈയിങ് യൂണിറ്റ്, ചക്ക പൈനാപ്പിള്‍ മൂല്യവര്‍ധിത യൂണിറ്റ് എന്നിവക്കുള്ള യന്ത്രങ്ങളാണ് കൈമാറിയത്.
എഫ്പിഒ വൈസ് പ്രസിഡന്റ് ജോസ് അറക്കല്‍ അധ്യക്ഷനായി. ബാലുശ്ശേരി കൃഷി അസി. ഡയറക്ടര്‍ കെ കെ മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര്‍ രജനി മുരളീധരന്, കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി ജെ സീമ, ഫെഡല്‍ ബാങ്ക് ഏരിയ ഹെഡ് (അഗ്രി) ടി സംഗീത്, കൊയിലാണ്ടി കൃഷി അസി. ഡയറക്ടര്‍ വി പി നന്ദിത, ഗ്രാമപ്രഭ എഫ്പി ഒ ജോയിന്റ് സെക്രട്ടറി സ്വാമിദാസന്‍ ഇലന്തിക്കര, സെക്രട്ടറി കെ എം സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.
