കേരള സർക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരളയിൽ , UK യിലെ ആരോഗ്യപരിപാലന മേഖലയിലേക്കുള്ള പ്രവേശനത്തിനായി ആവശ്യമായ അടിസ്ഥാനപരമായ കഴിവുകളും അറിവും നൽകുന്ന ഒരു പുതിയ കോഴ്സ് ആയ Care Certificate – Knowledge Programme അപേക്ഷകൾ ക്ഷണിക്കുന്നു .
പ്രോഗ്രാമിന്റെ പ്രത്യേകതകൾ:
NHS (National Health Service) യിൽ കെയർ ഗിവർ ആയി രജിസ്റ്റർ ചെയ്യുന്നതിനായി 15 CPD (Continuing Professional Development) പോയിന്റുകൾ നേടുക വേണം. Care Certificate – Knowledge Programme ചെയ്യുന്നതിലൂടെ 15 CPD പോയിൻ്റ് നേടി നിങ്ങളെ യുകെയിലെ കെയർ ഗിവർ റോളുകൾക്ക് യോഗ്യരാക്കുന്നു.
അർഹത:
പ്ലസ് ടു (12-ാം ക്ലാസ്) പാസായ എല്ലാ വിദ്യാർത്ഥികൾക്കും അവസരം.
പരിചരണ മേഖലയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും അവസരം .
പഠന രീതികൾ:
100% ഓൺലൈൻ പരിശീലനം
സ്വയം പഠിക്കാവുന്ന പാഠ്യപദ്ധതി
നിങ്ങളുടെ സമയം അനുസരിച്ച് ഫ്ലെക്സിബിൾ ആയി സജ്ജീകരിച്ച പാഠങ്ങൾ.
വ്യക്തി കേന്ദ്രമായ പ്രവർത്തനങ്ങൾ, മാനസികാരോഗ്യം, ഡിമൻഷിയ, പഠനവൈകല്യങ്ങൾ,അടിസ്ഥാനജീവനാധാരം, ആരോഗ്യവും സുരക്ഷയും, ഇന്ഫെക്ഷൻ കൺട്രോൾ എന്നിവയാണ് പ്രധാന വിഷയങ്ങൾ
ഈ പ്രോഗ്രാം ആര്‍ക്കെല്ലാം അനുയോജ്യം
വിദ്യാർത്ഥികൾക്കും നവാഗതർക്കും.
കെയർ ഇൻഡസ്ട്രിയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ.
കരിയർ മാറ്റം ആലോചിക്കുന്നവർ#പാർട്ട് ടൈം ജോലിയ്ക്ക് ആഗ്രഹമുള്ളവർ
പരിചരണ പ്രവർത്തനത്തിന് താത്പര്യമുള്ളവർ
ജനങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ അഗ്രഹിക്കുന്നവർ.
കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://surveyheart.com/form/675ffc58886576181989a2d0
കൂടുതൽ വിവരങ്ങൾക്ക് 9495999680/ 9495999782 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
