അത്തോളി : ശാന്തിതീരം അയൽപക്ക കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും മൂസ്സക്കായ മാസ്റ്റർ അനുസ്മരണവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജയകൃഷ്ണൻ മാസ്റ്റർ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അനിൽ മാസ്റ്റർ വാർഡ് മെംബർ ബിനീഷ് എന്നിവർ മുഖ്യ അഥിതികളായി.

ശാന്തിതീരം പ്രസിഡൻ്റ് വി. വി ബാബു അധ്യക്ഷത വഹിച്ചു ജോ : സെക്രട്ടറി വിനോദ് കെ.സി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ഉല്ലാസ് എം. സ്വാഗതവും ട്രഷറർ ശശികുമാർ പി. നന്ദിയും പറഞ്ഞു.

