വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ (BDSP) തസ്തികയിലേക്ക് കേരള പബ്ലിക് എൻ്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.
സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതാണ് ഇവരുടെ ചുമതല. സംസ്ഥാനമൊട്ടാകെ 500 ഒഴിവുകളാണ് ഉള്ളത്. ബിടെക്/എംബിഎ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകൾ മാർച്ച് 9 വരെ സ്വീകരിക്കും.
ഇതിനുപുറമേ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെൽ, മലബാർ ഇൻ്റർനാഷണൽ പോർട്ട്, സിഡ്കോ, കെ.എസ്.ഡി.പി , ടി.സി.സി , മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കും ബോർഡ് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ പി.എസ്.സിക്ക് പുറത്തുള്ള നിയമനങ്ങൾ
സുതാര്യമായി നടത്തുന്നതിന് പബ്ലിക്ക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻ്റ് റിക്രൂട്ട്മെൻ്റ് ബോർഡ് സ്ഥാപിക്കുമെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക ജനങ്ങൾക്കായി നൽകിയ വാഗ്ദാനങ്ങളിലൊന്നാണ്. പുറത്തുനിന്നുള്ള ഇടപെടലുകൾ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ സുതാര്യമായി തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ബോർഡ് പ്രവർത്തിക്കുന്നത്. www.kpesrb.kerala.gov.in
നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കൽ അപ്രന്റീസ് കരാർ നിയമനം
കോഴിക്കോട് ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികൾ, സിഎച്ച്സി, എഫ്എച്ച്സി, ജനറൽ ആശുപത്രികൾ എന്നീ സ്ഥാപനങ്ങളിൽ നഴ്സിംഗ് (ബി എസ് സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ്) പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ അപ്രന്റീസ് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ: നഴ്സിംഗ് അപ്രന്റീസ്: ബി എസ് സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ് (ജിഎൻഎം). ഓണറേറിയം: ബി എസ് സി നഴ്സിംഗ്- പ്രതിമാസം 18000 രൂപ, ജനറൽ നഴ്സിംഗ് (ജിഎൻഎം)-15000 രൂപ.

പാരാമെഡിക്കൽ അപ്രന്റീസ്
യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകൾ പാസ്സായിരിക്കണം. (ഒപ്റ്റോമിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ)
ഓണറേറിയം: 12000 രൂപ (പ്രതിമാസം). പ്രായപരിധി 21-35. നിയമന കാലാവധി രണ്ട് വർഷം. യോഗ്യത കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. നിയമിക്കപ്പെടുന്നവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ മാർച്ച് 11 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 0495-2370379, 2370657.
ജെപിഎച്ച്എന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 6 ന്
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. വൃദ്ധമന്ദിരത്തിലേക്ക് (സ്നേഹാലയം) ജെപിഎച്ച്എന്‍ തസ്തികയിലേക്ക് (പ്രതിമാസം 24520 രൂപ ഹോണറേറിയം) ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക്. പ്ലസ് ടു/ജെപിഎച്ച്എന്‍/എഎന്‍എം കോഴ്സ് പാസ്സായിരിക്കണം. ഈ കോഴ്സിന്റെ അഭാവത്തില്‍ ജനറല്‍ നഴ്സിംഗ് പരിഗണിക്കും. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും ഓരോ പകര്‍പ്പും സഹിതം സ്നേഹാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2731111
