നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതു പ്രവർത്തകർക്ക് മാതൃകയായ വ്യക്തിയായിരുന്നു ബീരാൻ മാസ്റ്ററെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് അനുസ്മരിച്ചു. അത്തോളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുൻനിരയിലുണ്ടായിരുന്നു ബീരാൻ മാസ്റ്റർ. അദ്ദേഹത്തിൻ്റെ കൂടി സ്വപ്നങ്ങളും മുദ്രാവാക്യങ്ങളുമാണ്പിന്നീട് പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇടതുപക്ഷ സർക്കാർ പ്രാവർത്തികമാക്കിയത്. ബീരാൻ മാസ്റ്റർ ജീവിതത്തിൽ പകർത്തിയ മനുഷ്യ സ്നേഹവും മനുഷ്യത്വവും സംരക്ഷിച്ച് മുതലാളിത്തം ഉയർത്തുന്ന വെല്ലുവിളികളെ തട്ടി മാറ്റി മുന്നേറാൻ സാധിക്കട്ടെയെന്നും എം. മെഹബൂബ് പറഞ്ഞു.

സി.പി. എം ഏരിയാ കമ്മറ്റി അംഗം കെ.കെ ശോഭ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.കെ സുമേഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ എ. എം. വേലായുധൻ,
സജീവൻ ശ്രീകൃഷ്ണപുരം, ലോക്കൽ സെക്രട്ടറി പി.എം. ഷാജി, സഫ്ദർ ഹഷ്മി എന്നിവർ പ്രസംഗിച്ചു.

പൊതുയോഗത്തിന് മുന്നോടിയായി അത്തോളി അത്താണിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ
നൂറ് കണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.
