തോരായി : രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന പി ദാമോദരന്റെ ഏഴാം ചരമവാർഷിക ദിനത്തിൽ തീരം ഗ്രന്ഥാലയം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റൂർ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. തോരായി പ്രദേശത്തെ എൽ എസ് എസ് ജേതാക്കൾക്കളായ ആലോഗ് കൃഷ്ണ ടി കെ, കൈലാസ് വി ടി, അർജുൻ കെ ടി, തൻവിയ സി കെ എന്നിവർക്ക് പി ദാമോദരന്റെ കുടുംബം ഏർപ്പെടുത്തിയ ഉപഹാരം അത്തോളി ഗ്രാമപഞ്ചായത്തംഗം ശകുന്തള കുനിയിൽ സമ്മാനിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ദിലീഷ് കുമാർ ഡി അധ്യക്ഷത വഹിച്ചു. മോഹനൻ എൻ വി, വിജയന് മാസ്റ്റര്‍ ടി കെ, റംഷാദ് മാസ്റ്റർ എം എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ഷിബേജ് എസ് എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയന്റ് സെക്രട്ടറി അശോക് കുമാർ എ നന്ദി പറഞ്ഞു.
