അത്തോളി : അത്തോളിക്ക് ആഘോഷ രാവ് സമ്മാനിച്ച് സ്വരലയ മ്യൂസിക് ആൻ്റ് കൾച്ചറൽ ഗ്രൂപ്പ് രണ്ടാം വാർഷികാഘോഷം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യ ശേഷിയോട് മത്സരിച്ച് ആർട്ടിഫിഷൽ ഇൻ്റലിജൻസ് ( എ ഐ ) വളർച്ച നേടുന്ന കാലത്ത് വ്യക്തികളുടെ സർഗ്ഗശേഷി വളർത്തിയെടുക്കാനുള്ള സജീവമായ ഇടപെടൽ സമൂഹത്തിൽ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. മതേതരമായ മാനവ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് കലാ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് മനു മഞ്ജിത്, സംഗീതകാരൻ സുനിൽ തിരുവങ്ങൂർ, കർഷകൻ സി ദേവരാജൻ എന്നിവരെ ആദരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ എം മനോജ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഗോപാലൻ കൊല്ലോത്ത്, സ്വരലയ സെക്രട്ടറി കെ ടി അരുൺ, അജീഷ് അത്തോളി, എൻ ടി സുരേഷ് എന്നിവർ ആശംസകളർപ്പിച്ചു. അനിൽകുമാർ അവതാരകനായി.
വി എം മനോജ്, ദിലീഫ് , പ്രസന്നൻ , ദേവരാജൻ , രാകേഷ്, എൻ ടി സുരേഷ് കുമാർ, സുനിൽ കുമാർ, ഉല്ലാസ്, കോമളവല്ലി രത്ന കുമാരി എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. മയൂര കലാ ക്ഷേത്രയിലെ പഠിതാക്കൾ നൃത്തം അവതരിപ്പിച്ചു. അനിൽ കുമാർ അവതാരകനായി.

