അത്തോളി : അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് എൻലൈറ്റ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് നടത്തി. 88 എസ് പി സി കേഡറ്റുകൾ പങ്കെടുത്തു. അത്തോളി സ്റ്റേഷൻ എസ്.ഐ അനിൽകുമാർ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സന്ദീപ് നാലുപുരക്കൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ രാജൻ എം കെ മുഖ്യാതിതിഥിയായി. ഹെഡ് മിസ്ട്രസ് സുനു വി ആർ, എം പി ടി എ ശാന്തി മാവീട്ടിൽ, ബിനീഷ് എം, എസ് എം സി ചെയർമാൻ ജസ്ലീൽ കമ്മോട്ടിൽ, എസ്.ആർ.ജി സാബിറ ടീച്ചർ, ഡി. ഐ ബിജു രതിഷ ടീച്ചർ, മോളി ടീച്ചർ എന്നിവർ സംസാരിച്ചു.
പ്ലാസ്റ്റിക് മുക്ത വിദ്യാലയം പദ്ധതിക്ക് തുടക്കം കുറിച്ചു. ഹരിത കർമ്മസേനയോടൊപ്പം കേക്ക് മുറിച്ചു പുതുവത്സരം ആഘോഷിച്ചു.

പോസിറ്റീവ് കമ്മ്യൂൺ സംഘടനയുമായി ചേർന്ന് വിവിധ വിഷയങ്ങളിൽ ജിഷ എം, പുഷ്പലത, ഗോപാലൻ കെ ടി, ഷർഷാദ് പുരക്കഥ, പ്രഭാകരൻ വെന്നൂർ, അനിൽ കുരിശിങ്കൽ, നിഷിത ടീച്ചർ എന്നിവർ കുട്ടികൾക്ക് വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ചു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് ക്യാമ്പ് ഫയർ നടത്തി.
