അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്തിലെ കത്താതിരുന്ന തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പത്താം വാർഡിൽ പെട്ട അത്താണിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 415 തെരുവുവിളക്കുകളാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുക. ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിൽകുമാർ എസ്, ഗ്രാമ പഞ്ചായത്ത് മെംബർ വി.എൻ ജയചന്ദ്രൻ
പത്താം വാർഡ് വികസന സമിതി അംഗം ശിവനാഥൻ എന്നിവർ സംസാരിച്ചു.
കേരള ഗ്രാമ ജ്യോതി ലിമിറ്റഡിൻ്റെ നേതൃത്വത്തിലാണ് തെരുവുവിളക്കുകൾ
സ്ഥാപിക്കുന്നത്.
