കോരപ്പുഴ : സ്പൈമോക് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് (വ്യാഴം) കോരപ്പുഴ എം ഷൈജ നഗറിൽ നടക്കും. രാവിലെ 7.30 ന് മിനി മാരത്തോൺ ഉണ്ടാവും. തുടർന്ന് സ്നേഹപൂക്കളമൊരുക്കും.
മൂന്ന് മണിക്ക് തോണി തുഴയൽ മത്സരം നടക്കും. പ്രാദേശിക സ്ത്രീകളുടെ വടം വലി മത്സരം , കൗതുക മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ എന്നിവയാണ് മറ്റ് പരിപാടികൾ. രാത്രി 8 ന് മാതംഗി പെരിങ്ങനം, കൊടുങ്ങല്ലൂർ അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിര അരങ്ങേറും.
