അത്തോളി : ജി വി എച്ച് എസ് എസിൽ രണ്ടുദിവസമായി നടന്നുവരുന്ന ഓണം ക്യാമ്പിന് സമാപനമായി. ഉദ്ഘാടന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്ദീപ് നാലു പുരക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അത്തോളി ഇൻസ്പെക്ടർ ഓഫ് പോലീസ് പതാക ഉയർത്തി. എച്ച് എം സുനു സ്വാഗതം പറഞ്ഞു.
എ എസ് ഐ രഗീഷ് പറക്കോത്ത്, സബ് ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി, സിപിഒ മാരായ ദീപ ശ്രീജിത്ത്, ബിജിന, പോസിറ്റീവ് കമ്മ്യൂൺ കോഴിക്കോട് അംഗങ്ങളായ മുരളീധരൻ, പാർവതി ഭായി, ശില്പ ശിവ, സഞ്ജയ് ശിവം, പുഷ്പലത എന്നിവർ വിവിധ വിഷയത്തിൽ ക്ലാസ്സ് നൽകി. ഡി ഐ മാരായ ബിജു റിട്ട. എസ് ഐ രാജൻ, സിപിഒ മാരായ മോളി സിപി,രതീഷ , എസ് പി സി പിടിഎ പ്രസിഡണ്ട് ബിജു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ഉത്സവമാക്കി മാറ്റിയ ക്യാമ്പിന് സോണിമ ബാലൻ നയിച്ച സംഗീത സായാഹ്നത്തോടെ സമാപനം കുറിച്ചു.
