അത്തോളി : അത്തോളിയിലെ കലാ സാംസ്കാരിക സംഘടനയായ സ്പേസ് അത്തോളിയുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ചുമതലയേറ്റു.
ഗോകുൽ ദാസ് ബി.കെ (പ്രസിഡണ്ട് ) ,സുരേഷ് അക്ഷരി (സെക്രട്ടറി), കൃഷ്ണകുമാരി കെ.വി. (ട്രഷറർ), ഉഷ പനാട്ടിൽ (വൈസ് പ്രസിഡണ്ട്), മനോജ് എൻ.പി (ജോയിൻ്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
നിർവ്വാഹക സമിതി അംഗങ്ങൾ : അഷ്റഫ് ചീടത്തിൽ, ഷിജിൻ കുമാർ കെ, അബ്ദുൾകരീം ടി. സി , ജോബിമാത്യു, സുഹൈൽ എച്ച്, പി.വി. സുരേഷ്, ബാബു മാവീട്ടിൽ, റഷീദ് മണപ്പാട്ടിൽ, അനിതാ ബായ് എൻ പി , ഷാജി വി. എം , കെ. ടി. ശേഖർ, ലീലാവതി പി.സി.
സ്പേസ് ഓഫീസിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം അംഗത്വ വിപുലീകരണത്തിനായി മെംബർഷിപ്പ് കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

