നിഷിദ്ധോ ഉദ്ഘാടന ചിത്രം
അത്തോളി : അത്തോളിയിലെ കലാ സാംസ്കാരിക സംഘടനയായ സ്പേസിൻ്റെ ആഭിമുഖ്യത്തിൽ ദ്വൈവാര ചലച്ചിത്രോത്സവത്തിന് തുടക്കമാവുന്നു. മാർച്ച് ഒന്നിന് ( ഞായർ ) വൈകീട്ട് 6.30ന് അത്തോളി ഹൈസ്ക്കൂളിന് സമീപത്തെ സ്പേസ് ഹാളിൽ ആദ്യ പ്രദർശനം നടക്കും. രണ്ടാഴ്ചയിൽ ഒരിക്കൽ മികച്ച സിനിമകൾ സൗജന്യമായി പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. മാനാഞ്ചിറ ഫിലിം ഫെസ്റ്റിവൽ ഫോറം, കൊളക്കാട് ഗ്രാമീണ ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

താര രാമാനുജം സംവിധാനം ചെയ്ത മലയള ചിത്രമായ നിഷിദ്ധോ ആണ് ഉദ്ഘാടന ചിത്രം.
ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം അവാർഡ്, കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സംവിധായകക്കുള്ള അവാർഡ് , 52-ാമത് കേരള സ്റ്റേറ്റ് ഫിലിം അവാർഡുകളിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം എന്നിവ നിഷിദ്ധോ നേടിയിട്ടുണ്ട്. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ , ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , എൻജിഐഎഫ്എഫ് ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

