അത്തോളി : അത്തോളി ഗവൺമെന്റ് ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് ഹെൽത്തി കേരള ക്യാമ്പയിൻ ആൻഡ് എക്സ്പോ സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത മപ്പുറത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. വിജയലക്ഷ്മി കെ ടി പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽകുമാർ എസ്,
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിൽകുമാർ ഇ, വാർഡ് മെമ്പർ കെ എം രാജൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ നീമ പി എന്നിവർ സംസാരിച്ചു. ആയുർവേദ ഹോമിയോ ഡിസ്പെൻസറി ഇൻസ്ട്രക്ടർമാരായ ഡോ. അശ്വതി, ഭവ്യ ലക്ഷ്മി എന്നിവർ ഭരണസമിതി അംഗങ്ങൾക്കും, പഞ്ചായത്ത് ജീവനക്കാർക്കും ചെയർ യോഗ പരിശീലനം നൽകി. അത്തോളി ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ യോഗ ഡാൻസും അവതരിപ്പിച്ചു. ഇരുപതോളം പേർ ഡാൻസിൽ പങ്കുചേർന്നു.
