അത്തോളി: സീനിയർ സിറ്റിസൺ ഫ്രണ്ട് ( എസ് സി എഫ് ഡബ്ല്യു എ) അത്തോളി യൂണിറ്റ് സമ്മേളനം വിദ്യാനികേതൻ സ്കൂളിൽ നടന്നു. സുധാ കാപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഓഫീസുകളിലും പൊതു ഇടങ്ങളിലും വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്ന പ്രമേയം ജോയിന്റ് സെക്രട്ടറി ഉണ്ണി മാധവൻ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശോഭ ടീച്ചർ മുഖ്യാതിഥിയായിരുന്നു. മേഖലാ വൈസ് പ്രസിഡന്റ് ഇ. മൊയ്തീൻ സംഘടനാ വിശദീകരണം നടത്തി.

ട്രഷറർ കെ. വാസു അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ചെറിയങ്ങോട്ട് അബ്ദുൾ ലത്തീഫ് സ്വാഗതവും റിപ്പോർട്ട് അവതരണവും നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. രാജൻ നന്ദി രേഖപ്പെടുത്തി. 25-ലധികം മുതിർന്ന പൗരന്മാർ സമ്മേളനത്തിൽ പങ്കെടുത്തു.

