കോഴിക്കോട് : സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തുകളിൽ പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്യപ്പെടുന്നവ പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ, കൊടിയത്തൂർ, നൊച്ചാട് എന്നീ പഞ്ചായത്തുകൾ പട്ടികജാതി സ്ത്രീ സംവരണമായിരിക്കും. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ജനറൽ ആണ്.
ജില്ലയിലെ മറ്റ് സംവരണ പഞ്ചായത്തുകൾ:
പട്ടികജാതി സംവരണം – മണിയൂർ, പെരുമണ്ണ, ഒളവണ്ണ
സ്ത്രീ സംവരണം: ചോറോട്, ഒഞ്ചിയം, വളയം, നാദാപുരം, കായക്കൊടി, കാവിലുംപാറ, മരുതോങ്കര , നരിപ്പറ്റ, ആയഞ്ചേരി, തുറയൂർ, മേപ്പയൂർ, ചെറുവണ്ണൂർ, ചങ്ങരോത്ത്, പേരാമ്പ്ര, ചക്കിട്ടപ്പാറ , നടുവണ്ണൂർ, കോട്ടൂർ, പനങ്ങാട്, കുരിച്ചുണ്ട്, അരിക്കുളം, മൂടാടി, ചേളന്നൂർ, കാക്കൂർ, നരിക്കുനി, കൂടരഞ്ഞി, മടവൂർ, താമരശ്ശേരി, ഓമശ്ശേരി,കട്ടിപ്പാറ, കോടഞ്ചേരി, മാവൂർ, ചാത്തമംഗലം
