കൊയിലാണ്ടി: ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി പൂക്കാട് മുതൽ വെങ്ങളം വരെ റോഡിൻ്റെ കിഴക്കു ഭാഗം പ്രവൃത്തി നടക്കുന്നതിനാൽ സെപ്തംബർ 28 ന് ( ഞായർ ) രാവിലെ 6 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് റൂറൽ പൊലീസ് അറിയിച്ചു.
വടകര ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് റെയിൽവെ ഓവർ ബ്രിഡ്ജ് വഴി ഉള്യേരി – അത്തോളി – പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകേണ്ടതാണ്.
