അത്തോളി: ശുചിത്വ സന്ദേശവുമായി പാഴ് വസ്തുക്കൾ ശേഖരിച്ച് നാടും വീടുകളും മാലിന്യമുക്തമാക്കാനിറങ്ങിയ ഹരിതകർമ്മ സേനാംഗങ്ങൾ സത്യസന്ധതയുടെ തങ്കത്തിളക്കവുമായി നാടിൻ്റെ അഭിമാനമായി.
അത്തോളി ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളായ പ്രഭിതയും, ശോഭിതയുമാണ് കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായത്.
വിടുകളിലും ഫ്ലാറ്റുകളിലും എത്തി പാഴ് വസ്തുകൾശേഖരിക്കുന്നതിനിടയിൽ കൊങ്ങന്നുരിലെ മണിക്കണ്ടാരി ഫ്ലാറ്റിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ വെച്ചാണ് സ്വർണ്ണ മോതിരവും കമ്മലും
പ്രഭിതയുടെ കണ്ണിൽ പെട്ടത്. ആഭരണങ്ങൾ കയ്യിലെടുത്ത അവർ ഫ്ലാറ്റിൽ ഉടമയെ അന്വേഷിച്ചു. ആഭരണങ്ങൾ ആയിഷയുടേതാണെന്ന് കണ്ടെത്തി അവർക്ക് തിരിച്ചുനൽകുകയായിരുന്നു.
