സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധിയും പാലക്കാട് നിയമ സഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ യു.ആർ പ്രദീപും വിജയികളായി.
രാഹുൽ ഗാന്ധി മണ്ഡലം മാറിയ ഒഴിവിലേക്കാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. നിയമസഭാംഗങ്ങളായ യു.ഡി.എഫിലെ ഷാഫി പറമ്പിൽ വടകര മണ്ഡലത്തിൽ നിന്നും എൽ.ഡി. എഫിലെ കെ.രാധാകൃഷ്ണൻ ആലത്തുർ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക്
മത്സരിച്ച് ജയിച്ച ഒഴിവിലാണ് പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടന്നത്.
വയനാട്
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് 410931 വോട്ടിൻ്റെ ഭൂരിപക്ഷമുണ്ട്. ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം താഴെ.
പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338,
സത്യന് മൊകേരി ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407
നവ്യഹരിദാസ് (ബി.ജെ.പി) 109939
സന്തോഷ് പുളിക്കല്‍ (സ്വത) 1400
ഷെയ്ഖ് ജലീല്‍ ( നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി) 1270
ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബെര്ജോര് സംഘ്) 1243
സോനു സിംഗ് യാദവ് (സ്വത) 1098
രുഗ്മിണി (സ്വത) 955
ആര്.രാജന് (സ്വത) 549
ദുഗ്ഗിരാല നാഗേശ്വരറാവു (ജാതീയ ജന സേന പാര്‍ട്ടി) 394
ജയേന്ദ്ര റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി) 328
ഡോ.കെ.പത്മരാജന് (സ്വത) 286
എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി) 283
എ.നൂര്‍മുഹമ്മദ് (സ്വത) 265
ഇസ്മെയില്‍ സാബി ഉള്ള (സ്വത) 221
അജിത്ത്കുമാര്‍ (സ്വത) 189
നോട്ട (5406)
പാലക്കാട്
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് (INC) 58389 വോട്ടും സി. കൃഷ്ണകുമാർ ( BJP ) ന് 39549 വോട്ടും ഡോ. പി.സരിന് (CPM) 37293 വോട്ടുമുണ്ട്. രാഹുലിന് 18840 വോട്ട് ഭൂരിപക്ഷമുണ്ട്.
മറ്റ് സ്ഥാനാർത്ഥികളും ലഭിച്ച വോട്ടും : എം. രാജേഷ് ആലത്തൂർ ( സ്വത)- 561 , രാഹുൽ ആർ (സ്വത) – 183, എൻ.എസ്.കെ പുരം ശശികുമാർ (സ്വത) – 98, ബി. ബഷീർ (സ്വത) – 246, രാഹുൽ മണലഴി ( സ്വത ) – 157, ഇരുപ്പശ്ശേരി സിദ്ദിഖ് ( സ്വത) – 241, ശെൽവൻ എസ് ( സ്വത) – 141. നോട്ടക്ക് 1262 വോട്ട് ലഭിച്ചു.
ചേലക്കര
ചേലക്കരയിൽ യു ആർ പ്രദീപ് ( CPM ) 64827, രമ്യ ഹരിദാസ് ( INC) 52626, കെ. ബാലകൃഷ്ണൻ (BJP) 33609 എന്നിങ്ങനെയാണ് വോട്ട് നില. പ്രദീപിന് 12201 വോട്ട് ഭൂരിപക്ഷം ലഭിച്ചു.
മറ്റ് സ്ഥാനാർത്ഥികളുടെ വോട്ട് ചുവടെ:
സുധീഷ് എൻ.കെ ( സ്വത) – 3920, ലിൻതേഷ് കെ.ബി ( സ്വത) – 240, ഹരിദാസൻ ( സ്വത ) – 170. നോട്ട – 1034
