ചേമഞ്ചേരി : പൂക്കാട് കലാലയത്തിന്റെ ആവണിപ്പൂവരങ്ങ് 2026 വാർഷികാഘോഷത്തിന്റെ പ്രചാരണാർത്ഥം റീൽ മേക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു. ആവണിപ്പൂവരങ്ങിൻ്റെ പ്രചാരണമായിരിക്കണം വിഷയം. ദൈർഘ്യം ഒരു മിനുട്ടിൽ കവിയരുത്.
വിഡിയോ 9:16 അനുപാതത്തിൽ ആയിരിക്കണം. മികച്ച മൂന്ന് റീലുകൾക്ക് ആകർഷകമായ സമ്മാനം നൽകും. ആഗസ്ത് 16 വരെ 9048 016 511 എന്ന നമ്പറിലേക്ക് വാട്ട്സാപ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഇതേ നമ്പറിൽ ബന്ധപ്പെടാം.

