പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ. എ ക്ക് ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡണ്ട് അറിയിച്ചു.
രാഹുൽ ഒളിവിൽ കഴിയുന്നത് ബാംഗ്ലൂരിലാണെന്നാണ് പൊലീസ് കരുതുന്നത്. പ്രതിക്ക് പ്രാദേശിക നേതാക്കളുടെ സഹായം ലഭിക്കുന്നുവെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. എട്ട് ദിവസമായി ഒളിവിൽ കഴിയുകയാണ് രാഹുൽ.
രണ്ടു കേസുകളിലാണ് രാഹുൽ പ്രതിയായത്. വിവാഹ വാഗ്ദാനം ചെയ്ത് ഗർഭിണിയാക്കിയെന്നും ഭീഷണിപ്പെടുത്തി ഗർഭം അലസിപ്പിച്ചുവെന്നുമാണ് ആദ്യ പരാതി. ബലാത്സംഗം ചെയ്തുവെന്ന രണ്ടാമത് പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നോട്ടീസ് അയച്ചിട്ടുണ്ട്.

