അത്തോളി ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ 2025-26 ജനകീയാസൂത്രണ പദ്ധതി പ്രകാരം പുഷ്പകൃഷിക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യുന്നു.
വനിതാ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന 25 ഗ്രൂപ്പുകൾക്ക് ഗ്രൂപ്പ് ഒന്നിന് 544 തൈകൾ വീതം വിതരണം ചെയ്യും. തൈ ഒന്നിന് 1 രൂപ 25 പൈസ ഗുണഭോക്തൃ വിഹിതം കൃഷി ഭവനിൽ അടയ്ക്കണം. താല്പര്യമുള്ള വനിതാ കൃഷി കൂട്ടങ്ങളോ കുടുംബശ്രീഗ്രൂപ്പുകളോ, ജെ എൽ ജി , സ്വയം സഹായ സംഘങ്ങളോ പദ്ധതിക്കായി രജിസ്റ്റർ ചെയേണ്ടതാണ്.
ജൂൺ 13 ന് 5 മണി വരെ
https://forms.gle/8DCTWehkN3osv72V6
എന്ന ലിങ്ക് ഉപയോഗിച്ചോ, കൃഷി ഭവനിൽ നേരിട്ട് എത്തിയോ രജിസ്റ്റർ ചെയ്യണം. അത്തോളി ഗ്രാമപ്പഞ്ചായത്തു പരിധിയിലുള്ള ഗ്രൂപ്പുകളായിരിക്കണം.

ഓണത്തിന് വിളവെടുക്കാവുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും മുൻഗണന മാനദണ്ഡങ്ങൾക്കു വിധേയമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും.
